Friday 17 December 2010

ചിറക്കര സ്കൂള്‍

എന്‍റെ സ്കൂള്‍ ചിറക്കര  എന്ന ഒരു ഗ്രാമത്തിലായിരുന്നു .അമ്പലവും അമ്പലകുളവും  വയലേലകളും  വലിയ അരയാലും ഒക്കെ ഉള്ള  ഒരു വലിയ മൈതാനത്തായിരുന്നു എന്‍റെ സ്കൂള്‍ .അരയലിനെ തഴുകി വരുന്ന കാറ്റ് എപ്പോഴും ക്ലാസ്സ്മുരികളിലേക്ക് വന്നുകൊണ്ടിരിക്കും ...എന്നും  രാവിലെ അമ്പലത്തില്‍ പോയിട്ട് വരുന്ന ചന്ദനകുറി തൊട്ടു വരുന്ന പെണ്‍കൊടികളും മൈതാനത്ത് ഓടികളിക്കുന്ന കുട്ടികളും ഒക്കെ അമ്പലകുളത്തില്‍ കളിച്ചു തിമിര്‍ക്കുന്ന കുട്ടികളും ...വലിയ തോടുകളില്‍ കുളിക്കുന്ന  ആനകളും ഒക്കെ ആയി ഒരു ഗ്രാമത്തിന്റെ നന്മകളും പേറി നില്‍ക്കുന്നു .അമ്പലമുറ്റത്ത്‌ ഉയര്ന്നുനിലക്കുന്ന തടി കൊണ്ടുള്ള മണ്ഡപത്തില്‍ വിശ്രമിക്കുന്ന ആള്‍ക്കാരും ...അവിടെ വന്നു പോകുന്ന കെ എസ്സ്  ആര്‍  റ്റി  സി  ബസ്സും  അതിലാണ് അന്നും സാറന്മാരുടെ വരവ് .എല്ലാ കുട്ടികളും സ്കൂളിലെ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗത്ത്‌ കയറി നിന്ന് ഇതു അധ്യാപകര്‍  ആണ് ഇല്ലാത്തതു അന്ന് നോക്കി നില്‍ക്കുമായിരുന്നു ...അല്ലവരുടെയും പേടി സ്വപ്നമായിരുന്ന ഇംഗ്ലീഷ് പഠിപ്പിക്കുന്ന "അണ്ണാച്ചി :അന്ന് പേരുള്ള രാമചന്ദ്രന്‍ സാരിനയിരുന്നു കൂടുതല്‍ കണ്ണുകള്‍ പരതുന്നത് ...അവസാന ആള്‍ക്കാരും ഇറങ്ങുന്നത് വരെ ശ്വാസം അടക്കിപിടിച്ചു നില്‍ക്കുന്ന കുടികള്‍ ....ഇടവേളകളില്‍  മുകളില്‍ കോഴിയും നിറച്ചു വരുന്ന  കെ എം എസ്സ് ബസ്സ് ആയിരുന്നു അടുത്ത ഹരം പിടിച്ച കാഴ്ച ......ആനകളെ കുളിപ്പിക്കുന്ന തോടിന്റെ കരയില്‍ കൂട്ടം കൂടി നില്‍ക്കുന്ന കുട്ടികളെ ഓടിക്കാന്‍ പാപ്പാന്മാര്‍ പടുപെടു മായിരുന്നു .സൈക്കിളില്‍ ഐസ് ക്രീം വിലപ്പനക്കാരനും  സ്കൂളിന്റെ അരികിലായി ഓല കൊണ്ട് മറച്ച കടകളിലെ ഭരണിയിലെ ഉപ്പുമാങ്ങയും നരങ്ങമിടയിയും നല്ല ഓര്മ്മകള്‍ സമ്മാനിച്ചിരുന്നു .സ്കൂള്‍ മുറ്റത്തെ മാവിലെ മാങ്ങക്കായി എറിയുന്ന കല്ലുകള്‍ കൊണ്ട് സ്കൂളിന്റെ ഓടുകള്‍ സ്ഥിരം ഇല്ലാതാകുമായിരുന്നു

   നീണ്ടു നിവര്‍ന്നുകിടക്കുന്ന വയലുകളുടെ അരികിലുള്ള വലിയ വരമ്പിലൂടെ ഉള്ള യാത്ര .......കൈതകളില്‍ കല്ലുകള്‍ എറിഞ്ഞു തറച്ചു സാറന്മാരുടെ അടി കൊള്ളുമോ എന്ന് ന്ന് പരീക്ഷിക്കും ആയിരുന്നു എന്നും കുട്ടികള്‍ ....പാമ്പുകളൊക്കെ പൊത്തില്‍ നിന്നും തല വെളിയിലേക്ക് വച്ച് നോക്കുമ്പോള്‍ കല്ലെറിഞ്ഞു രസിച്ചും ..മീന്നുകളെ പിടിച്ചും തോടുകളില്‍ ചാടിയും മറിയുന്ന കുട്ടികള്‍ .........വയലുകളില്‍ ഞാറു പട്ടു പാടുന്ന സ്ത്രീകളും ആണുങ്ങളും ഒക്കെ സ്ഥിരം കാഴ്ച ആയിരുന്നു. ഉത്സവകാലങ്ങളില്‍ കൂടുന്ന ചന്തയും ....അവിടെ നിന്ന് വാങ്ങുന്ന വലിയ മുള തോട്ടകളും കൊണ്ട് നടന്നു പോകുന്ന ആള്‍ക്കാര്‍....വളകളും മലകളും ഒക്കെ ആയി വലിയ ചന്തയില്‍ ആകെ ബഹളമായിരുന്നു .....അമ്പലത്തില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്ന തോറ്റം പാട്ടുകളും  കഥകളിയും ഓട്ടന്‍ തുള്ളലും  ആനകളുടെ പറയെടുപ്പും കൊണ്ട് ആകെ രസം ആയിരുന്നു ആ കാലം .

എന്‍റെ ഓര്‍മ്മകളുടെ ആദ്യത്തെ ഏടുകളില്‍ കാണാന്‍ കഴിയുന്ന ചിത്രങ്ങളില്‍ ഒന്ന് അമ്മയുടെ വീട്ടില്‍  നിന്നും നോക്കുമ്പോള്‍ കാണാന്‍ കഴിയുന്ന ഒരു കാഴ്ചയാണ്.അവിടെ നിന്ന് താഴേക്ക്‌ നോക്കുമ്പോള്‍ റോഡിലൂടെ സ്കൂള്‍ വിട്ടു കയറ്റം കയറി വരുന്ന കുട്ടികളുടെ കൂട്ടം ..അവരില്‍ ഒരാള്‍ ആകാന്‍
എന്നും ആഗ്രഹിച്ചിരുന്നു ...അവര്‍ അടുത്ത് അടുത്ത് വരുമ്പോള്‍ നല്ല രസം ആയിരുന്നു .ഒരു ഗ്രാമത്തിലെ കുട്ടികളുടെ  വിക്രതികള്‍  എല്ലാം ഒപ്പിച്ചു കടന്നുവരുന്ന ഒരു കുട്ടി പട്ടാളം.സൈക്കിള്‍  ഒരു അപൂര്‍വ കാഴ്ചയായിരുന്നു...പിന്നെ ഞാനും അതില്‍ ഒരാളായി മാറി....സ്കൂള്‍ ജീവിതം അത്മനോഹരമായിരുന്നു